കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ നേരിടുവാനുള്ള ക്രിമിനൽ നീതി ന്യായ വ്യവസ്ഥയിലെ വികസനങ്ങൾ ഏറെക്കുറെയും ഉപരിപ്ലവമാണെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഈയടുത്ത കാലത്തു നിലവിൽ വന്ന ചില നിയമ പരിഷ്‌കാരങ്ങൾ . റേപ്പിസ്റ്റുകൾക്കു വധശിക്ഷ വിധിക്കാനുള്ള നിയമ സാധ്യതയും (2018), സമ്മതം അഥവാ “കോൺസെന്റ്റ” നൽകുവാനുള്ള പ്രായം വർധിപ്പിച്ചതുമെല്ലാം ഇത്തരത്തിലുള്ള ചില മാറ്റങ്ങളാണ്. എന്നാൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ടവരുടെയോ ഇതേ പറ്റി ആധികാരികമായി പഠിച്ചവരുടെയോ അഭിപ്രായം പരിഗണിക്കാതെയാണ് ഇത്തരത്തിലുള്ള നിയമങ്ങൾ സർക്കാർ രൂപീകരിച്ചിരിച്ചിരിക്കുന്നത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങൾക്കെതിരായ ജനരോഷത്തിൽ നിന്നാണ് മേല്പറഞ്ഞ രണ്ടു നിയമങ്ങളും ഉടലെടുത്തത് , അതിനാൽ തന്നെ ശിശു പീഡനത്തിന്റെ ഹൃദയത്തിലേക്കിറങ്ങിച്ചെല്ലാത്ത അപക്വമായ ഈ സമീപനം ഒരു പരാചയമാകുന്നു . ഇത്തരമൊരു വിപത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ യാഥാർത്യം നിലവിലുള നിയമ വ്യവസ്ഥ മനസ്സിലാക്കുന്നുമില്ല . അതിനാൽ തന്നെ ശിശു പീഡനത്തെ ചെറുക്കുന്നതിൽ നിയമത്തിന്റെ പങ്കെന്തെന്നുള്ള ചോദ്യം ഇവിടെ അത്യധികം പ്രസക്തമാണ് .
ബാല പീഡനത്തെ അതിന്റെ എല്ലാ തീവ്രതയോടും യാഥാർഥ്യബോധതൊടുകുടെയും ഉൾകൊള്ളാൻ ഇന്ത്യയിലെ നിയമങ്ങൾക്ക് സാധിക്കുന്നില്ലായെന്നാണ് ഈ ലേഖനത്ത്തിൽ ഞാൻ വാദിക്കുന്നത് . കുറ്റവാളിയെ ശിക്ഷിക്കാനുള്ള നിയമത്തിന്റെ വ്യഗ്രത പലപ്പോഴും ബാല പീഡനത്തിന്റെ കാരണങ്ങളെ നേരിടുവാൻ തടയാകുന്നുണ്ട് .കൂടാതെ കുട്ടികളുടെ ഭാവിയെയും ജീവിതത്തെയും എന്നെന്നേക്കുമായി ഇരുട്ടിലാക്കാൻ ഇത്തരം ശിക്ഷ വിധികൾക്കു കഴിവുണ്ട്. ശിക്ഷക്ക് പ്രാധാന്യം നൽകുന്ന ക്രിമിനൽ നീതി വ്യവസ്ഥ ഇരയുടെ അഥവാ അതിജീവിച്ചയാളുടെ മാനസിക നിലയെ എത്തരത്തിൽ സ്വാധീനിക്കുന്നു എന്ന് ഞാൻ വിശകലനം ചെയ്യുന്നുണ്ട്. ശേഷം നിയമത്തെ “നിർബന്ധിത റിപ്പോർട്ടിങ്ങിലൂടെ” -കുറ്റം ചെയ്തവരെ ശിക്ഷിക്കുന്ന നിലവിലുള്ള വ്യവസ്ഥയിൽ നിന്നും വ്യതിചലിക്കുന്ന മാറ്റത്തിന്റെ പുതിയ പാത-നോക്കി കാണുന്നു.ബാല പീഡനത്തെ നേരിടുവാൻ ഇത്തരത്തിലുള്ള സമീപനം എത്രത്തോളം സഹായകര മാണെന്നു അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ശിക്ഷയുടെ മാർഗത്തിൽ നിന്നകന്നു, പരിചരണത്തിലൂടെ ബാല പീഡനത്തെ നേരിടുവാൻ നിയമത്തിനപ്പുറം നിന്നുകൊണ്ടു കഴിയുമെന്ന് സമർത്ഥിച്ചുകൊണ്ടു ഉപസംഹരിക്കുന്നു.
പശ്ചാത്തലം
പൊതുവെ പറഞ്ഞാൽ ഇന്ത്യൻ വ്യവസ്ഥയിൽ രണ്ടു ബാല നിയമങ്ങളാണുള്ളത് -ഒന്ന് ബാല നീതി (കുട്ടികളുടെ ക്ഷേമവും സുരക്ഷയും പരിചരണവും )നിയമം 2015, രണ്ടു , ലയിന്ഗിക അക്രമ വിരുദ്ധ ബാല സംരക്ഷണ നിയമം 2012 എന്നിവ .
ബാല നീതി നിയമം ഒരു സാമൂഹ്യ നിയമമാണ്. കൂറ്റകൃത്യം ചെയുന്ന കുട്ടികളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും പുനരധിവാസത്തിന് പാകപ്പെടുത്തുകയും ചെയ്യുന്ന നിയമം.അതെ സമയം പോസ്കോ നിയമം കുറ്റവാളിക്ക് ശിക്ഷ നൽകുന്ന നിയമമാണ്.ഈ രണ്ടു നിയമങ്ങളും കുട്ടികളുടെ ക്ഷേമം മുൻ നിർത്തിയുള്ളവയാണ്.
ബാല പീഡനം എന്തുകൊണ്ട്
സമൂഹത്തിലെ സാമ്പത്തികവുംതൊഴിൽ പരവും, വിദ്യാഭാസപരവുമായ സംഘര്ഷങ്ങള് ,ഹിംസാത്മകതയെ കുറിച്ച നാം പുലർത്തുന്ന സാംസ്‌കാരിക സങ്കല്പങ്ങൾ എന്നിവയാണ് ബാലപീഡനത്തിലേക്കു നയിക്കുന്ന പ്രമുഖ കാരണങ്ങൾ. സരളമായി പറഞ്ഞാൽ വ്യവസ്ഥ വ്യക്തിയിൽ ഉണ്ടാക്കുന്ന സംഘർഷമാണ് ബാലപീഡനത്തിലേക്കു നീളുന്ന പ്രചോദനമായി പരിണമിക്കുന്നത്.അത് പോലെ കുഞ്ഞുങ്ങളെ ശിക്ഷിച്ചു വളർത്തുക എന്നത് നമ്മുടെ സംസ്കാരം ആവശ്യപ്പെടുകയും നിഷ്കര്ഷിക്കുകയും ചെയ്യുന്നുണ്ട്.ഇപ്രകാരം ഹിംസാത്മകതയെ പരോക്ഷമായി അനുവദിക്കുക വഴി നമ്മുടെ സമൂഹം യഥാർത്ഥത്തിൽ ബാല പീഡനം സാധുകരിക്കുകയാണ് ചെയ്യുന്നത്.
നിയമം ചെയ്യുന്നതെന്ത്
ബാല പീഡനത്തിന്റെ കാരണങ്ങൾ കണ്ടെത്താതെയും അവയ്ക്കു പ്രാധാന്യം കല്പിക്കാതെയും കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുക എന്ന തികച്ചും നേരിയ സമീപനമാണ് നിയമം കൈക്കൊള്ളുന്നത്. ഇത്തരത്തിലുള്ള സമീപനം പീഡിപ്പിക്കപ്പെട്ട കുട്ടിയെ വളരെ ദോഷകരമായി ബാധിക്കുന്നു.മിക്കവാറും സന്ദർഭങ്ങളിൽ കുട്ടിക്ക് നന്നേ പരിചയമുള്ള ആൾ തന്നെയായിരിക്കും ഉപദ്രവിക്കുന്നത് .നിഷിദ്ധ സംഗമ പീഡനങ്ങളിൽ കുട്ടി പലപ്പോഴും താൻ നേരിടുന്ന അക്രമം തിരിച്ചറിയാതെ പോകുന്നതു അക്രമിയോടുള്ള വിശ്വാസം ചോർന്നു പോകാതിരിക്കാനുള്ള കുട്ടിയുടെ ശ്രമം കാരണമാണ് . ഇത്തരം സന്ദർഭങ്ങളിൽ തകരുന്ന വ്യക്തി ബദ്ധങ്ങളും വിശ്വാസവും കുഞ്ഞിന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്നു . അതിനാൽ തന്നെ അതീവ ജാഗ്രതയോടും കരുതലോടും കുടി വേണം ഈ കുട്ടികളെ കയ്കാര്യം ചെയ്യുവാൻ . ഇക്കാരണം കൊണ്ട് അക്രമിക്കെതിരെ വധശിക്ഷ വിധിക്കുമ്പോൾ അത് പലപ്പോഴും കുട്ടിയെ മാനസികമായി ഉലക്കുന്നു.
ക്രിമിനൽ നീതി ന്യായ വ്യവസ്ഥയും കുട്ടിയുടെ മാനസികാരോഗ്യവും
നിലവിലുള്ള ശിക്ഷ കേന്ദ്രിതമായ നിയമ വ്യവസ്ഥ ഇരയുടെ വേദനയേക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത് കുറ്റാരോപിതന്റെ ശിക്ഷക്ക് മേലാണ്.അക്രമിക്കെട്ട കൂടി ഈ വ്യവസ്ഥയെ ചലിപ്പിക്കുന്ന കേവലമൊരു കണ്ണിയായൊതുങ്ങുന്നു. നിശബ്ധമായ ഒരു കാഴ്ചക്കാരനായി കുട്ടിയെ നിയമം പുറകിലോട്ടു തള്ളി നീക്കുകയാണ് ചെയ്യുന്നത്.താൻ അനുഭവിച്ച ദുരിതത്തിലൂടെ പലകുറി കടന്നു പോകേണ്ടി വരികയാണ് ഓരോ തവണ കോടതിയിൽ കയറി ഇറങ്ങുമ്പോഴും ,നീതി ന്യായ വ്യവസ്ഥയെ പൊരുതി ജയിചക്കാൻ ശ്രമിക്കുമ്പോഴും .വേദനാജനകമായ ആ ഓർമകളിൽ നിന്നും മുക്തി നേടാനുള്ള സമയം കുടി നിയമവുമായുള്ള മല്പിടുത്തതിൽ വിനയോഗിക്കേണ്ട ഗതികേട് നാം വിസ്മരിച്ചുക്കൂട.അതിനാൽ തന്നെ നിയമവും കോടതിയും കുട്ടിയുടെ മാനസിക നിലയെ കൂടുതൽ തളർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.വിചാരണ ചെയ്യപ്പെടുന്ന പല കേസുകളിലും നീതി ലഭിക്കാതെ പോകുന്നത് ഇന്ത്യൻ കോടതികളിലെ സ്ഥിരം കാഴ്ചയാണല്ലോ. യുക്തി രഹിതമായ ഇത്തരം വിചാരണകളാലും വിധികളാലും കുട്ടിക്ക് നീതി നിഷേധിക്കപ്പെടുന്നു .തീരുമാനിക്കാനും നിർവഹിക്കാനുമുള്ള അവസരം അവർക്കു നഷ്ടമാകുന്നു. അതിനാൽതന്നെ തന്റെ പക്ഷത്തു നില്ക്കാൻ ആരുമില്ലെന്ന ധാരണ അവരെ പിടിക്കൂടുകയും മാനസികമായി തളർത്തുകയും ചെയ്യും. വ്യവസ്ഥാപിതമായ ക്രിമിനൽ നിയമരീതികളിൽ നിന്നൊരു മാറ്റം അനിവാര്യമെനിന്നീ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിർബന്ധിത റിപ്പോർട്ടിങ്
പോസ്കോ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഓരോ സാധാരണ പൗരന്റെയും, ആരോഗ്യപ്രവർത്തകന്റെയും , അഭിഭാഷകന്റെയുമൊക്കെ ഉത്തരവാദിത്വമാണ് തങ്ങളുടെ അറിവിൽ പെടുന്ന ഓരോ ബാല പീഡനവും നൃബന്ധമായും അധികൃതരെ അറിയിക്കേണമെന്നത്.അല്ലാത്ത പക്ഷം അവർ ശിക്ഷിക്കപ്പെടും.സദുദ്ദ്യേശ്യപരമായ ഈ നിയമം ബാല പീഡനം ഒരു തരത്തിലും അധികാരികൾ അറിയാതെ പോകരുതെന്ന നിർബന്ധത്തെയാണ് ഉയർത്തി കാണിക്കുന്നത്. അത്തരം അക്രമങ്ങൾ നിർബന്ധമായും രേഖപ്പെടുത്തുവാൻ സമൂഹത്തെ ചുമതലപെടുത്തുകയാണ് നിയമം ഇവിടെ.
എന്നാൽ പുനഃപരിശോധനയിൽ ഈ നിയമം കൂടിയുടെ നിർവഹണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യന്നുവെന്നു മനസ്സിലാക്കാൻ സാധിക്കും.
തീർത്തും സ്വകാര്യവും വേദനാജനകവുമായ ദുരന്താനുഭവത്തെ കുറിച്ച് സംസാരിക്കുവാനും നിയമവ്യവസ്ഥയുടെ ഘടന മൂലം പലകുറി അത്തരം അനുഭവങ്ങൾ പുനർജീവിക്കാനും കുട്ടി നിര്ബന്ധിതമാവുകയാണ് .തന്നെ പിൻതുടരുന്ന ഇരുണ്ട ഓർമകളിൽ നിന്ന് കരകയറുവാനുള്ള അവസരം ഇല്ലാതാവുകയും ചെയ്യുന്നു.നിർബന്ധിത റിപ്പോർട്ടിങ്ങിലൂടെ കടന്നു പോയ പല കൂട്ടികളുടെ അച്ഛനമ്മമാരും പിന്നീട് അവരുടെ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് .കുട്ടി അനുഭവിച്ച ദുരിതം ജീവിതത്തിന്റെ പരമപ്രധാനമായ ബിന്ദുവാകുമ്പോൾ തീർച്ചയായും അത്തരം നിയമനങ്ങളോട് കുട്ടിക്കും മാതാപിതാക്കൾക്കും അവജ്ഞ പ്രകടമാകും .അതിനാൽ തന്നെ ഇതറിഞ്ഞിരുന്നെങ്കിൽ ഒരിക്കൽ പോലും നിയമത്തിന്റെ പാത തിരഞ്ഞെടുക്കുകയില്ലായിരുന്നു എന്നവർ ആവർത്തിച്ച് പറയുന്നു.മാത്രവുമല്ല ഇത്തരം രേഖപ്പെടുത്തൽ കുട്ടിയുടെ അറിവോ സമ്മതമോ കൂടാതെയും ചെയ്യാമെന്നുള്ളതിനാൽ ഡോക്ടർമാർക്കും , ഉപദേഷ്ടകർക്കൊക്കെയും തന്നെ കുട്ടിയുടെ വിശ്വാസ്യതയും സ്വാകാര്യതയും ചിലപ്പോൾ പണയപ്പെടുത്തേണ്ടതായി വരുന്നു.
നിയമത്തിനപ്പുറം
നിർബന്ധിത രേഖപ്പെടുത്തൽ കൊണ്ട് മാത്രം ഈ സാമൂഹ്യ വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല.ബാല പീഡനം മറ്റു പല അക്രമങ്ങളെ പോലെ തന്നെ സാമൂഹ്യഘടനയും സാംസ്‌കാരിക വീക്ഷണവുമായൊക്കെ അത്യധികം ബന്ധപ്പെട്ടിരിക്കുന്നു .അതിനാൽ തന്നെ ഇത്തരം ചുറ്റുപാടുകൾ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അത് നേരിടാനുള്ള ശക്തിയും ഊർജവും കുഞ്ഞിന് പകർന്നു നൽകേണ്ടതുണ്ട് .നിർബന്ധിത രേഖപെടുത്തലിന്റെ പലപ്പോഴും കാണാതെ പോകുന്ന എന്നാൽ അത്യധികം പ്രാധാന്യമുള്ളൊരു വശമാണിത്.സാമൂഹ്യ ധാരണകളും മുൻവിധികളും കുഞ്ഞിന് പറഞ്ഞു കൊടുക്കാതെ, അവയെ നേരിടാൻ ആവശ്യപെടുന്നതു അവരോടു കാട്ടുന്ന ക്രൂരതയാണ്.
ശിശു ക്ഷേമ സ്ഥാപനങ്ങൾ പോലുള്ള ഇടങ്ങളിൽ നിർബന്ധിത റിപ്പോർട്ടിങ് ഉപകാരപ്രദമാണെങ്കിലും മേല്പറഞ്ഞ പ്രശ്നങ്ങൾ മുലം ഇതൊരിക്കലും പൂർണമായ പരിഹാരമാകുന്നില്ല.സാഹചര്യം , ഉപദ്രവിച്ചയാളുമായുള്ള കുഞ്ഞിന്റെ വ്യക്തിബന്ധം തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനമാക്കി വേണം പോംവഴികൾ കണ്ടെത്താൻ.ലൈയoഗിക ചുഷണവുമായി ബന്ധപ്പെട്ട ഓരോ സംഭവവും പലപ്പോഴും സന്ഗീർണമായ ആശയ സമന്വയങ്ങളുടെയും വൈരുധ്യങ്ങളുടെയും സമ്മേളനമാണ്.ഇത്തരം സന്ഗീർണതകളെ വിശദമായി പഠിച്ചതിനു ശേഷമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു.
വ്യവസ്ഥാപിത അന്തരീക്ഷങ്ങളിൽ നിയമ പരമായ ഇടപെടലുകൾ അനിവാര്യമായിരിക്കാം , എന്നാൽ മറ്റു പല സന്ദർഭങ്ങളിൽ അത്തരം ഇടപെടലുകൾക്ക് സ്ഥാനമില്ല. നിഷിദ്ധ സംഗമങ്ങൾ പോലുള്ള അവസ്ഥകളിൽ കുടുംബ പശ്ചാത്തലത്തിനും ,ബന്ധങ്ങൾക്കുമാകണം നിയമത്തിന്റെ ചട്ടങ്ങളെക്കൾ പ്രാധാന്യം. ചൂക്ഷണം അനുഭവിച്ചു ജീവിക്കുവാൻ കുട്ടികൾ തയ്യാറാകുന്നത് അതവരുടെ യാഥാർഥ്യമായത് കൊണ്ടാണ് .എന്നാൽ നിയമയുദ്ധത്തിലേർപ്പെടുമ്പോൾ അതിനോടപ്പം അനുഭവിക്കേണ്ടി വരുന്ന സമൂഹ വിചാരണയും മറ്റും തരണം ചെയ്യുവാൻ അവർക്കാകയെന്നു വരില്ല.ഇത്തരം സന്ദർഭങ്ങളിൽ കുടുംബപരമായ ഇടപെടലുകളിലൂടെ കുഞ്ഞിന്റെ മാനസിക ആരോഗ്യത്തിന് മുൻതൂക്കം നൽകി അതീവ ജാഗ്രതയോടു കുടി നിയമത്തിനു പുറത്തു നിന്ന് പ്രശ്നത്തെ നേരിടുന്നതാവും ഉചിതം.
ബാല പീഡനത്തെ അതിജീവിക്കണമെങ്കിൽ നിലവിലുള്ള നിയമനങ്ങളെ ആശ്രയിച്ചാൽ മാത്രം പോരാ മറിച്ചു സാമൂഹ്യ ബോധവത്കരണം , ലയിന്ഗിക വിദ്യാഭ്യാസം തുടങ്ങിയ ചുവടുകൾക്കു പ്രാധാന്യം നൽകേണ്ടതുണ്ട്. കുഞ്ഞിന്റെ സ്വകാര്യതയെയും നിർവഹണത്തെയും ബാധിക്കാത്ത വിധമാവണം ഇത്തരം അക്രമണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത്.അനുഭവിച്ച ദുരിതത്തിൽ നിന്ന് കരകയറുവാനുള്ള മാനസിക പിന്തുണ കുഞ്ഞിന് നൽകേണ്ടതും അത്യധികം പ്രധാനമാണ്.കുഞ്ഞിന്റെ സൗഘ്യത്തിനായിരിക്കണം വ്യവസ്ഥയും നിയമവും ഊന്നൽ നൽകേണ്ടത് അല്ലാത്ത പക്ഷം അത്തരം ചട്ടക്കൂടുകൾക്കു പുറത്തു പോവുകയേ നിവൃത്തിയുള്ളു .നിലവിലുള്ള പോസ്കോ നിയമങ്ങളെല്ലാം തന്നെയും ശിക്ഷാകേന്ദ്രിതമായതിനാൽ അത്തരം നിയമങ്ങളുടെ ഘടനയിലും ആശയത്തിലും മാറ്റം വരേണമെന്നുള്ളത് അത്യാവശ്യമാണ്.
ബാല പീഡനം ഒരു സാമൂഹ്യ വിപത്താണ് , അത് കൊണ്ട് തന്നെ ഇതിനു പരിഹാരം കാണേണ്ടത് സമൂഹമാണ് മറിച്ചു നിയമമല്ല. മാത്രവുമല്ല നിലവിലുള്ള ശിക്ഷ കേന്ദ്രിത നിയമങ്ങളിൽ നിന്നും ഇരയോടൊപ്പം നിൽക്കുന്ന നിയമങ്ങളിലേക്കു വ്യവസ്ഥ മാറേണ്ടതുണ്ട്. താൻ അനുഭവിച്ച ദുരിതത്തിലേക്ക് പിന്നെയും വലിച്ചിഴക്കാതെ എന്നെന്നേക്കുമായി അതിൽ നിന്ന് രക്ഷപെടുവാൻ സഹായിക്കുന്ന കുട്ടുകാരനാകണം നിയമം എന്ന് തന്നെയാണ് ഓരോ കുഞ്ഞും ആഗ്രഹിക്കുന്നത് .