വ്യക്തിത്വപ്രകടനത്തിനും സ്വാത്ര്യത്തിനുമുള്ള ഉപകരണമാണ് പലപ്പോഴും മേക്കപ്പ്.വസ്ത്ര വ്യവസായത്തെ പോലെ സൗന്ദര്യഉത്പന്നന വ്യാസത്തിനും ഇരുണ്ട ഒരു മറുപുറമുണ്ട്.ഇന്ത്യയുടെ ജാർഖണ്ഡ് ബീഹാർ പ്രദേശങ്ങളിലെ മാണൂ മൈക്ക മുലകത്തനിടെ സമൃദ്ധമായ സ്രോതസ്സാണ്. അതിനാൽ തന്നെ സൂര്യരശ്മികൾ പതിക്കുമ്പോഴ് കണ്ണാടിത്തിളക്കമായിരിക്കും അവിടം നിറയെ. സൗന്ദര്യഉത്പാദന വ്യവസായം മൈക്കയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ്.ലിപ്സ്റ്റിക്ക് , എഐഷാഡോ തുടങ്ങിയ ഉത്പന്നങ്ങൾക്കു മൈക്ക തിളക്കം നൽകുന്നു.അഞ്ചു വയസ്സ് പോലും പ്രായമില്ലാത്ത കുഞ്ഞുങ്ങൾ അന്തമില്ലാത്ത ഇരുളടിഞ്ഞ തുരന്ഗങ്ങളിൽ ചുറ്റികയും മറ്റുമായൊക്കെ രാപ്പകൽ പണിയെടുത്താണ് ഈ മേക്കപ്പ് ഉത്പന്നങ്ങൾക്ക് പകിട്ടേറുന്നതെന്നതാണ് യാഥാർഥ്യം.തങ്ങളുടെ കൈകളിൽ പുരളുന്ന മൂലകം ഏതാണെന്നു പോലും അറിയാതെ അവർ ഈ യാഥാർഥ്യത്തിന്റെ ഭാഗമാകുന്നു. പ്രകൃതി വിഭവങ്ങളുടെചുഷണത്തിനുമ ഉദാഹരണം കൂടിയാണ് ഇത് .
ഖനനം മിക്ക്യപ്പോഴും നിയമപരമല്ലാത്തതിനാൽ യന്ത്രണങ്ങളുടെ ഉപയോഗം പരിമിതമാണ്.അതിനാൽ തന്നെ തൊഴിലാളികൾ കൂടുതലായി അധ്വാനിക്കേണ്ടി വരുന്നു. മൈക്കയുടെ ഖനനം നേരിയ തുറങ്കലിലായതിനാൽ കുട്ടികളുടെ ശാരീരിക ഘടന അവരെ ഉത്തമ തൊഴിലാളികളാക്കുന്നു.ഈക്കാരനാണ് ഖനന വ്യവസായത്തിൽ ബാലവേല സർവ്വസാധാരണമാകുന്നു.
കുട്ടികളുടെ ആരോഗ്യത്തെയുംവിദ്യാഭ്യാസത്തെയും ബാധിക്കുന്നതെങ്ങനെ?
മിക്ക ഘനങ്ങളിലെ ഹാനികരമായ അന്തരീക്ഷം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന പാറകൾക്കിടെയിൽ ജോലിചെയ്‌യുന്നത് അത്യധികം അപായകരമാണ്.ഇത്തരം അപകടങ്ങൾ പുറംലോകം അറിയാതെ പോകുന്നതിനു പ്രധാന കാരണം കുടുംബങ്ങൾക്ക് നഷ്ടപരിഹാമായി നൽകുന്ന ചോരയിൽ കുതിർന്ന നോട്ടുകെട്ടുകളായിരിക്കാം .ശ്വാസകോശത്തെ ബാധിക്കുന്ന സിലിക്ക പൊടിയുമായുള്ള നിരന്തര സമ്പർക്കവും കുഞ്ഞുങ്ങളുടെ ആരോഗ്യം കെടുത്തുന്നു.ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബങ്ങൾക്കു വായ്പ വാങ്ങേണ്ടതെയി വരുന്നു .കടക്കെണിയിൽ നിന്നും രക്ഷപെടുവാൻ ഇരുണ്ട തുരംഗങ്ങളിക്ക് തിരിച്ചു പോകാൻ കുട്ടികൾ നിര്ബന്ധിതരാവുകയും ചെയ്യുന്നു.കൈവായ്പ നൽകുന്ന പലരും ഘനങ്ങളുടെ നടത്തിപ്പുകാരോ മുതലാളികളോ തന്നെയായിരിക്കും.
വിദ്യാഭ്യാസത്തിനുള്ള കുഞ്ഞിന്റെ അവകാശം ഈ സന്ദർഭങ്ങളിൽ നഷ്ടപ്പെടുന്നു . തുച്ഛമായ തുകമാത്രം ശമ്പളമായി കൈപ്പറ്റി ഈ ഗാനങ്ങളിൽ അവർ വേലയെടുക്കുന്നു. നാഷണൽ കമ്മീഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ് നടത്തിയ സർവ്വേ പ്രകാരം , ബിഹാറിലും ജാർഖണ്ഡിലും 6 – 14 വയസ്സു വരെ പ്രായമുള്ള കുട്ടികളിൽ 4545 കുട്ടികൾ ഇക്കാരണത്താൽ വിദ്യാലയങ്ങളിൽ പോകുന്നില്ല. അതിനാൽ താനെ മുതിരുമ്പോൾ മറ്റൊരു തൊഴിലിലേക്കു മാറുവാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ഘനങ്ങളിൽ തന്നെയായിരിക്കും അവർ ആയുഷ്കാലം ജോലി ചെയ്യുക.
നിയമത്തിന്റെചട്ടക്കൂട്
ഇന്ത്യയിൽ ബാലവേല (നിരോധനവും നിയന്ത്രണവും ) ആക്ട് 1956 ,മൈനസ് ആക്ട് 1952 എന്നീ നിയമങ്ങൾ ഘനങ്ങളിൽ കുട്ടികളെ പണിയെടിപ്പിക്കുന്നതു നിരോധിക്കുന്നു.ബാല വേല (നിരോധനവും നിയന്ത്രണവും) ആക്ട് 1986 , 14 വയസ്സിനു താഴെയുള്ള കുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ വേല ചെയുന്നത് നിരോധിക്കുന്നു.എന്നാൽ മിനസ് ആക്ട് 1952 പ്രകാരം “18 വയസ്സിനു താഴെയുള്ള ഒരു വ്യക്തിയും ഭൂമിക്കു മുകളിൽ സ്ഥിതിചിചെയ്യുന്ന, ഘനനവുമായി ബന്ധപ്പെട്ട പ്രക്രിയകൾ നടക്കുന്ന ഒരു ഘനത്തിലും ജോലി ചെയ്യുവാൻ പാടുകയില്ല.”
അന്താരാഷ്ട്രരംഗത്തു ഇന്ത്യ ബാലവേല സംബന്ധിച്ച രണ്ടു പ്രധാന സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട് .
1) C 138 – 1973 ലെ മിനിമം പ്രായപരിധി സമ്മേളനം
2) C182 ഏറ്റവും മോശപ്പെട്ട ബാലവേല സമ്മേളനം 1999
C138 സമ്മേളനം 18 വയസ്സിനു കീഴിലുള്ള കുട്ടികൾ ജോലിയെടുക്കാൻ പാടില്ലായെന്നു നിഷ്‌കർക്കിമ്പോൾ , C182 സമ്മേളനം ഏറ്റവും മോശപ്പെട്ട ബാലവേലക്കെതിരെ സർക്കാർ അടിയന്തരാമയി നടപടി എടുക്കണമെന്ന് പറയുന്നു.
മൈക്ക ഖനന വ്യവസായത്തിലെ ബാല വേലയെ തുരത്തുന്നതിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും
സർക്കാരിന്റെയും, മാധ്യമങ്ങളുടെയും , സാമോഹ്യ ക്ഷേമ സ്ഥാപനങ്ങളുടെയും ശക്തമായ ഇടപെടൽ മൂലം ബാല വേലയെ കുറിച്ചുള്ള അവബോധം വിതരണ ശ്രിംഘലകളിൽ വർധിച്ചു വരുന്നുണ്ട് .അതിനാൽ തന്നെ മേല്പറഞ്ഞ നിയമങ്ങൾ അനുസരിക്കാനും നിർത്തകർഷകൾ പാലിക്കാനും ഖനന വ്യാസായികളുടെ മേൽ സമ്മർദമുണ്ടാകുന്നു.ഐക്യ രാഷ്ട്ര സഭയുടെ വ്യവസായസ്ഥാപനങ്ങൾ പാലിക്കേണ്ട മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ (2011 ) ഇത്തരം വ്യവസായികളെ ബാല വേലുള്ള പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് അകന്നു നില്ക്കാൻ പ്രേരിപ്പിക്കുന്നു.ഇത്തരം ലംഘനങ്ങളെ നേരിടുവാനുള്ള നയങ്ങൾ രൂപീകരിക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിര്ബന്ധിതരാവുകയാണ്.
ഒരുപാട് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ബാലവേലയെന്ന സാമൂഹ്യ വിപത്തിന്റെ അപായത്തെ അംഗീകരിക്കുകയും അത് ഇല്യത്തകനുള്ള നയങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റ് ലൗഡർ ,ലോറീൽ ,ക്ലാരിൻസ് ,കോട്ടി ,ചാനെൽ , ബർട്സ് ബേസ്, തുടങ്ങിയ സ്ഥാപനങ്ങൾ പാരീസ് ബേസ്ഡ് റെസ്പോണ്സിബിലിറ്റി ഇനിറ്ഷിയേറ്റീവിൽ `പങ്കാളികളാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിച്ചു വിതരണ ശ്രിംഘല മൈക്ക ഉത്പാദകരിലേക്കു നേർക്ക് തിരിച്ചുവിടുവാനും അതിലൂടേ ബാല വേല ഉന്മുലനം ചെയ്യുവാനും മേൽ പറഞ്ഞ പദ്ധതി സഹായിക്കുന്നു.ഇതിനു പുറമെ ഈ സ്ഥാപനങ്ങൾ അവരുടേതായ വിതരണ ശ്രിംഘല നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം , ആരോഗ്യം ,നിയമാനുസൃത ന്യായപൂർണവുമായ തൊഴിൽ പ്രക്രിയകൾ ,ബാല വേല നിരോധനം എന്നീ നയങ്ങൾ ഇത്തരം സ്ഥാപനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
ബ്രിട്ടൺ അടിസ്ഥാനമാക്കിയ ലഷ് സൗന്ദര്യഉത്പന്ന കമ്പനി ബാല വേല പരിപോഷിപ്പിക്കുന്ന്നു എന്ന് വെളിപ്പെടുത്തിയപ്പോൾ അവർ കൃത്രിമ മക്ക ഉത്പാദനത്തിലേക്കു ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങി.ഇത്തരം നയങ്ങൾ പല വിദഗ്ധരാലും വിമര്ശിക്കപ്പെട്ടിട്ടുണ്ട് . തൊഴിലാളികളുടെ കുടുബങ്ങളെ തൊഴിൽരഹിതമായി തീർക്കുന്നതിനാലാവാം ഇത്തരം വിമർശനങ്ങൾ ഉയരുന്നത്.പ്രശ്നത്തിൽ നിന്നും വിട്ടുമാറി നില്കാതെ കുഞ്ഞുങ്ങോളോടൊപ്പം ചേർന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്.
മുന്നോട്ടുള്ളപാത
നൈതികതക്ക് നിരക്കുന്നതും ക്രൂരതാ രഹിതമായതുമായ ഉത്പന്നങ്ങൾക്കായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് പോലെ തന്നെ സർക്കാരും ആ വഴി പിന്തുടരാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.കമ്പനികളുടെ ഭാഗത്തു നിന്ന് സർക്കാർ കൂടുതൽ സുതാര്യത പ്രതീക്ഷിക്കുന്നുണ്ട്.ഉദാഹരണത്തിന് നെതെര്ലാന്ഡ്സിൽ ഡച്ച് സെനറ്റ് ചൈൽഡ് ലേബർ ഡ്യൂ ദിലീഗെന്സ് ആക്ട് പാസ്സാക്കിയിരിക്കുന്നു (നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.).ഇത് പ്രകാരം ഡച്ച് ഉപഭോക്താക്കൾക്ക്
ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനികൾ ബാലവേല ഉപയോഗിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ഇല്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്.നിയമ ലംഘനത്തിന് കനത്ത പിഴ നൽകേണ്ടി വരും എന്ന് മാത്രമല്ല ക്രിമിനൽ കുറ്റവും കൂടിയാണ്.
ഇന്ത്യയിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലാക്കി പെന്സില് (പ്ലാറ്റഫോം ഫോർ എഫക്റ്റീവ് എൻഫോഴ്‌സ്‌മെന്റ് ഓഫ്പ നോ ചൈൽഡ്ദ്ധ ലേബർ ) പദ്ധതി ബിഹാറിലെ 23 ജില്ലകളിലും , ജാർഖണ്ഡിലെ 7 ജില്ലകളിലും നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് .ബാലവേലയെ സംബാധിക്കുന്ന പരാതികൾ ഓൺലൈനിലിൽ രേഖപെടുത്തുവാനുള്ള സംവിധാനം ഒരുക്കകയും , ഇത്തരം പരാതികൾ അന്വേഷിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നു .ഇത്തരത്തിൽ രക്ഷപ്പെടുത്തിയ കുട്ടികൾക്കു കൈത്തൊഴിലും , വിദ്യാഭാസവും നൽകുന്നു.പ്രാദേശിക തലത്തിൽ ബച്പൻ ബചാവോ ആന്ദോളൻ എന്ന സ്ഥാപനം നോബൽ സമ്മാന ജയതാവായ കൈലാഷ് സത്യാർത്ഥി 1980 മുതൽ നടത്തി കൊണ്ട് വരുന്നു.ബാലവേലയില് നിന്നും മനുഷ്യകടത്തിൽ നിന്നും കുഞ്ഞുങ്ങളെ മോചിപ്പിക്കാൻ ഈ സ്ഥാപനം അശ്രാന്തമായി പരിശ്രമിക്കുന്നുണ്ട്.കൂട്ടികൾ തന്നെ അവരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും , ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടി പ്രവചിക്കുകയും ചെയ്യുന്ന ബാൽ മിത്ര ഗ്രാമ അഥവ ശിശു സൗഹൃദ ഗ്രാമം മാതൃകയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്.മൈക്ക ഖനന മേഖലയിലെ 60 ഗ്രാമങ്ങൾ ഈ മാതൃക അനുസരിച്ചാണ് പ്രവർത്തിക്കുന്നത്എന്നുള്ളത് കൈലാഷ് സത്യാര്ഥിയുടെ പരിശ്രമം ഫലം കണ്ടു തുടങ്ങിയെന്നുള്ളതിനുള്ള പ്രതീക്ഷയാണ് നൽകുന്നത്.
വിദ്യാഭ്യാസത്തിനു മാത്രമേ ഈ സാമോഹ്യ വിപത്തിനെ വേരോടെ പിഴുതെറിയാനാവുകയുള്ളു.അതുകൊണ്ടു തന്നെ ഈ മേഖലകിൽ സർക്കാർ വിദ്യാഭാസ സ്ഥാപങ്ങൾക്കു ശ്രദ്ധ കൊടുക്കണം.സുസ്ഥിരമായ വരുമാന പദ്ധതികൾ ജാര്ഖണ്ഡിലെയും ബിഹാറിലെയും ഖനികളിൽ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക്കു ലഭ്യമാകുമ്പോൾ മാത്രമേ ബാല വേലക്കു അറുതി വരുത്താൻ കഴിയുകയുള്ളു . വിദ്യാലയങ്ങളിൽ പോകുവാൻ പ്രേരിതരാകണം.ഇത്തരത്തിൽ ബോധപൂർവമായ നടപടികളിലൂടെ മാത്രമേ സംഘടനകൾക്കും സർക്കാരിനും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനാഭിമാനത്തോടെയുള്ള ജീവീതം സാധ്യമാവൂ.